കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനം

0 51

ഇരിട്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇരിട്ടി താലൂക്ക് സമ്മേളനവും യാത്രയയപ്പു ചടങ്ങും, അനുമോദന സദസ്സും കുടുംബസഹായ ഫണ്ട് വിതരണവും ഇരിട്ടി എം ടു എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
പരിപാടി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു .താലൂക്ക് പ്രസിഡണ്ട് പി എം മുരളീധരൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാജു ഉന്നത വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു. കുടുംബ സഹായ ഫണ്ട് വിതരണോദ്ഘാടനം ജില്ലാ പ്രസിഡണ്ട് ലക്ഷ്മണൻ തുണ്ടിക്കോത്തും നിർവഹിച്ചു. വനിതാ ഫോറം സംസ്ഥാന കോർഡിനേറ്റർ കെ രാധ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ് ,താലൂക്ക് സെക്രട്ടറി ആർ കെ നവീൻകുമാർ ,സണ്ണി മേച്ചേരി ,എ കെ തങ്കപ്പൻ ,പി ഡി മാത്യു , ഗണേഷ് ബാബു പി പി , കെ രാജൻ ,സുനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.