ഇരുവഴിഞ്ഞി പുഴയില്‍ വിസ്മയ കാഴ്ചയായി അപൂര്‍വ മത്സ്യം
മുക്കം: ഇരുവഴിഞ്ഞി പുഴയില്‍ വിസ്മയ കാഴ്ചയായി അപൂര്‍വ്വ മത്സ്യം. പിടിക്കുന്നവരുടെ കൈ നിറയെ കൂര്‍ത്ത മുള്ളുകള്‍ തുളച്ചു കയറ്റുന്ന പ്രത്യേകതരം മത്സ്യയത്തെ കണ്ടെത്തി. കക്കാട് മൂലയില്‍ ശംസുവിന്റെ വലയില്‍ കുടുങ്ങിയ അപൂര്‍വ മത്സ്യം വിസ്മയ കാഴ്ചയായിരിക്കുകയാണ്. എല്ലാ വശങ്ങളിലും മുള്ളുകള്‍ എന്നതിനു പുറമെ തല ഭാഗത്ത് പറക്കും മത്സ്യ (ഫ്ലയിംഗ് ഫിഷ് ) ത്തിന്റെതു പോലെ പ്രത്യേകതരം ചിറകുമുണ്ട്. അടിഭാഗം കണ്ടാല്‍ കരയിലൂടെ ഇഴയുന്ന മട്ടുമുണ്ട്. തലയുടെ ആകൃതിയിലും വ്യത്യാസമുണ്ട്. പിരാന ( റെഡ് ബല്ലി)യെപ്പോലെ ആക്രമണ സ്വഭാവമുള്ള മത്സ്യമാണെന്നാണ് നിഗമനം