കരാറ്റിൻ ട്രീറ്റ്മെന്റ് മുടിയ്ക്ക് നല്ലതോ?; വിദഗ്ധർ സംസാരിക്കുന്നു

0 239

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്? ഇന്ന് ഏറെ പ്രചാരത്തിലുള്ള ഹെയർ ട്രീറ്റ്മെൻ്റുകളിൽ ഒന്നാണ് കെരാറ്റിൻ. മുടിക്ക് നല്ല തിളക്കവും മിനുസവും സമ്മാനിക്കുന്ന ഈ ട്രീറ്റ്മെന്റിന് ചില പാർശ്വഫലങ്ങളുമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

“ഇക്കാലത്ത് കെരാറ്റിൻ ചികിത്സകൾ വളരെ ജനപ്രിയമാണ്- പ്രത്യേകിച്ച് വരണ്ട മുടിയുള്ള ആളുകൾക്കിടയിൽ. എന്നാൽ ഇതിന് ചില പാർശ്വഫലങ്ങളുമുണ്ട്,” ഡെർമറ്റോളജിസ്റ്റായ ഡോ ഗീതിക മിത്തൽ ഗുപ്ത പറയുന്നു.

യഥാർത്ഥത്തിൽ മുടിക്ക് കെരാറ്റിൻ ചികിത്സ നൽകേണ്ടതുണ്ടോ? നമ്മുടെ മുടിയിൽ കാണപ്പെടുന്ന ഒരു പ്രോട്ടീനാണ് കെരാറ്റിൻ. നഖങ്ങളിലും ഈ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കെരാറ്റിൻ ചികിത്സ ഈ പ്രോട്ടീനെ കൂടുതൽ കരുത്തേറിയതാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഈ ചികിത്സയിലെ പ്രധാന പ്രശ്നം, ഇതിൽ അടങ്ങിയിരിക്കുന്ന ഫോർമാൽഡിഹൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ്.

“മിക്കവാറും എല്ലാ കെരാറ്റിൻ കെമിക്കൽ ബ്രാൻഡുകളും ഫോർമാൽഡിഹൈഡ് എന്ന ഒരു ഘടകമാണ് ഉപയോഗിക്കുന്നത്. ഇത് കടുത്ത ഛർദ്ദി, തലകറക്കം, കണ്ണിന് അസ്വസ്ഥത, തൊണ്ടവേദന, ചുമ പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.ഈ ചേരുവ ഉപയോഗിക്കാത്ത ഒരു ബ്രാൻഡ് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്,” ഡോ ഗീതിക മിത്തൽ കൂട്ടിച്ചേർത്തു.

“അതു മാത്രമല്ല, മുടി അയേൺ ചെയ്യുമ്പോൾ മുടിയ്ക്ക് ഏൽക്കുന്ന തീവ്രമായ ചൂട് മുടി പൊട്ടുന്നതിലേക്ക് നയിക്കും. മിനുസമാർന്ന സിൽക്ക് മുടി ലഭിക്കുമ്പോൾ അതിനു അതിന്റേതായ ദൂഷ്യഫലങ്ങളുമുണ്ട്.” കെരാറ്റിൻ ട്രീറ്റ്‌മെന്റ് മുടിക്ക് മിനുസവും തിളക്കവും നൽകുന്നതിനൊപ്പം തന്നെ മുടി പൊട്ടാനും കൊഴിയാനും കാരണമാകുമെന്ന കാര്യം കൂടി ഓർത്തിരിക്കുക, ഡോ.ഗീതിക മുന്നറിയിപ്പു നൽകുന്നു.

കെരാറ്റിനു പകരം പരീക്ഷിക്കാവുന്ന ചില ബദൽ ചികിത്സകളും ഡോ. ഗീതിക നിർദ്ദേശിക്കുന്നു. “കെരാറ്റിൻ പോലുള്ള ചികിത്സകൾക്ക് പകരം ഹെയർ ബോട്ടോക്സ്, ഒലപ്ലെക്സ് തുടങ്ങിയ മറ്റ് ചികിത്സകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.”

ഹെയർ ബോട്ടോക്‌സ്
ഇത് ആഴത്തിലുള്ള കണ്ടീഷനിംഗ് ഹെയർ ട്രീറ്റ്‌മെന്റാണ്. അതിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, കൊളാജൻ കോംപ്ലക്‌സ് തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾ അടങ്ങിയ കോക്‌ടെയിൽ നിങ്ങളുടെ മുടിയെ ആഴത്തിൽ പോഷിപ്പിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിൽ ഹാനികരമായ രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ തന്നെ ഫലം മൂന്നോ നാലോ മാസം നീണ്ടുനിൽക്കും.

ഓലപ്ലെക്‌സ് ഹെയർ ട്രീറ്റ്‌മെന്റ്
മുടി ബ്ലീച്ച് ചെയ്‌ത ആളുകൾക്ക് ഇത് തികച്ചും അനുയോജ്യമാണ്. ഈ ചികിത്സയിൽ എട്ട് ചേരുവകൾ ഉൾപ്പെടുന്നു, ഇത് മുടിയെ ശക്തിപ്പെടുത്തുകയും ഹെയർ കളർ നൽകിയതു മൂലം വന്നുചേർന്ന കേടുപാടുകൾ കുറയ്ക്കുകയും അറ്റം പിളരുകയും ചെയ്യുന്നത് തടയുകയും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.