ജറുസലം: കോവിഡ്- 19 കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇസ്രായേലും നിയന്ത്രങ്ങള്‍ ശക്തമാക്കി. രോഗബാധ 500ലേറെപ്പേര്‍ക്ക് സ്ഥിരീകരിച്ചതോടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് തീരുമാനത്തിലാണ് സര്‍ക്കാരെന്നാണ് വിവരങ്ങള്‍.
വീടുകളില്‍ നിരീക്ഷണത്തിലേക്ക് പോകാന്‍ കഴിയുന്നവരെ മാത്രമാകും ഇനി രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയെന്നും പക്ഷേ ഇതിനു കര്‍ശമായ നിയന്ത്രണങ്ങള്‍ ഉണ്ടെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട തരത്തില്‍ ഗുരുതരമല്ല സ്ഥിതിഗതികളെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.