ഐഎസ്ആർഒയുടെ ഉപഗ്രഹ പുനഃപ്രവേശന ദൗത്യം വിജയകരം, മേഘ ട്രോപ്പിക്കസ് കത്തിത്തീർന്നു

0 205

തിരുവനന്തപുരം : ഐഎസ്ആർഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയം. മേഘ ട്രോപിക്കസ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ ശാന്ത സമുദ്രത്തിന് മുകളിൽ കത്തി തീർന്നതായി ഇസ്രൊ വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായാണ് ഐഎസ്ആർഒ പ്രവർത്തന കാലാവധി പൂർത്തിയായ ഒരു ഉപഗ്രഹത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച് കത്തിച്ച് നശിപ്പിക്കുന്നത്. ഉപയോഗ ശൂന്യമായ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ തുടരുന്നത് മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണിയായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. ബഹിരാകാശ മാലിന്യം കുറയ്ക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഭാവിയിലും ഇത്തരം ദൗത്യങ്ങൾ വേണ്ടി വരുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ദൗത്യം.