വിഷുക്കിറ്റ് വിതരണം ചെയ്തു
ഇരിട്ടി: വിളക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിളക്കോട് ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടെയും നേതൃത്വത്തില്‍ വിഷു കിറ്റ് വിതരണം നടത്തി. എം.കെ. കുഞ്ഞാലിയിൽ നിന്നും പ്രദേശവാസികൾക്ക് വേണ്ടി വാര്‍ഡ് മെമ്പര്‍ ബി. മിനി വിഷുക്കിറ്റ് ഏറ്റുവാങ്ങി .
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായവരെ സഹായിക്കുന്നതിനായാണ് വിഷു കിറ്റ് വിതരണം ചെയ്തത്. മുഴക്കുന്ന് പഞ്ചായത്തിലെ മൂന്ന് പതിനഞ്ച് വാർഡുകളിലെ നിര്‍ദ്ധനരായ ആളുകള്‍ക്കായിരുന്നു വിഷു കിറ്റ് വിതരണം ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തോടെ സാമൂഹിക അകലം പാലിച്ചാണ് കിറ്റ് വിതരണം നടത്തിയത്.
ഒ.സലാം അധ്യക്ഷനായി. കെ.വി.റഷീദ്, പി.അബുബക്കര്‍, ബി.മിനി, എം.എം. നൂര്ജഹാന്, പി.റഹീം, പി.സി. ഷംനാസ് മാസ്റ്റർ, കെ. പി ആർ.ഷരീഫ് , എം. പ്രഭാകരൻ പി.സി. സലാൽ, വി.കെ. സമീർ, കെ.വി. റഹൂഫ്, ഒ.റഹിം, ഇ.ജാഫർ, അമീൻ വിളക്കോട, എം. എം. ഇസ്മയിൽ , പി .കെ .നൗഫൽ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രദേശത്തെ 250 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്