വ്യാപാരികൾക്ക് ഭഷ്യ കിറ്റ് വിതരണം ചെയ്തു.

0 1,016

കോവിഡ് 19 പ്രധിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി കടകൾ അടച്ചിട്ട് ദുരിതം അനുഭവിക്കുന്ന വ്യാപാരി വ്യപാസായി ഏകോപന സമതി കണിച്ചാർ യൂണിറ്റ് അംഗങ്ങൾക്ക് കണിച്ചാർ യൂണിറ്റ് വക അരി പലവ്യഞ്ചന കിറ്റുകൾ വിതരണം ചെയ്തു. കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്റ്റാനി ഇടത്താഴെ ഭഷ്യ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതി കണിച്ചാർ യൂണിറ്റ് പ്രസിഡൻറ് മത്തായി മൂലേച്ചാലിൽ, ജനറൽ സെക്രട്ടറി എം.എസ് സന്തോഷ്, ട്രഷറർ കെ.പി. ശശികുമാർ, യൂത്ത് വിംഗ് പ്രസിഡൻ്റ് പി.എസ് സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. 86 മെമ്പർ മാർക്കാണ് കിറ്റ് വിതരണം ചെയ്തത്.