തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ സംസ്ഥാനത്തിന് അനുവദിക്കാത്തത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി. കേന്ദ്രസർക്കാർ വിഷയത്തിൽ പുനരാലോചന നടത്തണം. കേരളത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്രം വീണ്ടും ചുവപ്പ് കൊടി കാണിക്കുകയാണെന്നും കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിക്കുമെന്ന് ഫെബ്രുവരിയിലും റെയിൽവേ മന്ത്രി പറഞ്ഞതാണ്, ഇതിൽനിന്ന് പിന്നോട്ട് പോയത് ദുരൂഹം എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ റെയിൽവേ ഭൂപടത്തിൽ നിന്ന് കേരളത്തെ അപ്രസക്തമാക്കുകയാണ്. വന്ദേഭാരതിനെ ഉയർത്തിക്കാട്ടിയാണ് കെ റെയിൽ പദ്ധതിയെ അട്ടിമറിക്കാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചത്. യുഡിഎഫിന്റെ മൗനം കുറ്റകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.