ഉളിയിൽ സബ്‌ രജിസ്‌ട്രാർ ഓഫീസ്‌ ഇരിട്ടിയെന്ന്‌ മാറ്റി ഉത്തരവായി

0 571

ഇരിട്ടി: നിലവിൽ ഇരിട്ടി കീഴൂരിൽ പ്രവർത്തിക്കുന്ന ഉളിയിൽ സബ്‌ രജിസ്‌ട്രാർ ഓഫീസിന്റെ പേര്‌ ഇരിട്ടി സബ്‌റജിസ്‌ട്രാർ ഓഫീസ്‌ എന്നാക്കി മാറ്റി സർക്കാർ പുനർ നാമകരണം ചെയ്‌ത്‌ ഉത്തരവായി.

കീഴൂരിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ഘട്ടത്തിൽ തന്നെആധാരമെഴുത്ത്‌ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ഇരിട്ടി താലൂക്ക് ആസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിൻ്റെ പേര് ഇരിട്ടി സബ്ബ് രജിസ്ട്രാർ ഓഫിസ് എന്നാക്കി പുനർനാമകരണം ചെയ്യണം എന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയതിന്റെ ഭാഗമായാണ്‌ പേര്‌ മാറ്റി സർക്കാർ ഉത്തരവായത്‌.

Get real time updates directly on you device, subscribe now.