ചക്കയ്ക്കു പ്രിയമേറുന്നു! കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വില; ഇറച്ചിക്കോഴിക്ക് കിലോയ്ക്കു 40-45 രൂപ വരെയെത്തി
ചക്കയ്ക്കു പ്രിയമേറുന്നു! കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വില; ഇറച്ചിക്കോഴിക്ക് കിലോയ്ക്കു 40-45 രൂപ വരെയെത്തി
ചക്കയ്ക്കു പ്രിയമേറുന്നു! കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വില; ഇറച്ചിക്കോഴിക്ക് കിലോയ്ക്കു 40-45 രൂപ വരെയെത്തി
കോവിഡ് 19ന്റെയും പക്ഷിപ്പനിയുടെയും കാലത്തു കോഴിയുടെ വില അസാധാരണമായ വിധം കൂപ്പുകുത്തിയപ്പോള്‍, സാധാരണക്കാരുടെ ഇഷ്ടവിഭവമായ ചക്കയ്ക്ക് ആവശ്യക്കാരും വിലയും കൂടി. പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ മാംസാഹാരം കുറച്ചതാണ് അവിടെ ചക്കയ്ക്കു പ്രിയം കൂട്ടിയത്. കേരളത്തില്‍നിന്നു പ്രതിദിനം ടണ്‍ കണക്കിനു ചക്ക എത്തിക്കുന്ന യുപി, ഡല്‍ഹി, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഇതിനു വലിയ ഡിമാന്‍ഡാണ്. ഉത്തരേന്ത്യയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിക്കനും മട്ടനും ഉപയോഗിക്കാന്‍ ആളുകള്‍ മടിക്കുമ്ബോള്‍, ചക്കകൊണ്ടുള്ള ബിരിയാണിക്കു വലിയ പ്രിയമാണെന്നു കച്ചവടക്കാര്‍ പറയുന്നു. കിലോയ്ക്കു 100 മുതല്‍ 120 രൂപവരെ വിലയ്ക്കാണു ഡല്‍ഹിയിലും യുപിയിലും ഇപ്പോള്‍ ചക്ക വില്‍ക്കുന്നത്. കേരളത്തില്‍ കര്‍ഷകരില്‍നിന്നു കിലോയ്ക്കു പത്തു മുതല്‍ 15 രൂപ വരെ നല്കി ശേഖരിക്കുന്ന ചക്കയ്ക്കാണ് ഉത്തരേന്ത്യയിലെത്തുമ്ബോള് വില മൂന്നക്കത്തിലെത്തുന്നത്. തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണു കേരളത്തില്‍ ഏറ്റവുമധികം ചക്ക വ്യാപാരം നടക്കുന്നത്.
35 മുതല്‍ 50 ലോഡു വരെ ചക്കയാണു മധ്യകേരളത്തില്‍ നിന്നു മാത്രം ഉത്തരേന്ത്യയിലേക്കു കയറ്റി അയയ്ക്കുന്നത്. സീസണില്‍ ശരാശരി 15000 ടണ്‍ ചക്ക ഇത്തരത്തില്‍ കയറ്റിവിടുന്നുണ്ടെന്നു കാലടിയിലെ ചക്ക മൊത്തവില്പനക്കാരനായ ജോയി പറയുന്നു. ഉത്തരേന്ത്യയിലെ മൊത്തവിതരണ ഏജന്‍സികള്‍ക്കാണു ചക്ക എത്തിക്കുന്നത്. അതു ചില്ലറവില്പനക്കാരിലേക്കെത്തുമ്ബോള് വില ഉയരും.