ജല ജീവൻ മിഷൻ കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്തു.

0 1,193

ജല ജീവൻ മിഷൻ കുടിവെള്ള കണക്ഷൻ ഉദ്ഘാടനം ചെയ്തു.

 

എടവക : ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം എടവക പാതിരിച്ചാലിൽ നടന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജംഷീറാ ശിഹാബ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് കുട്ടി ബ്രാൻ , ലത വിജയൻ , ജലനിധി ട്രൈബൽ ഡവലപ്മെൻ്റ് സ്പെഷ്യലിസ്റ്റ് എ..യോഹന്നാൻ ,എള്ളു മന്ദം ജലനിധി ശുദ്ധജല വിതരണ സമിതി പ്രസിഡണ്ട് സി.എച്ച്.ഇബ്രായി സെക്രട്ടറി കെ.എം.അഗസ്റ്റിൻ, കുളങ്ങര ഇബ്രാഹിം പ്രസംഗിച്ചു.