തിരുവനന്തപുരം: സംസ്ഥാനത്ത് ജലഗുണനിലവാര പരിശോധനക്ക് സമഗ്രസംവിധാനവുമായി ഹരിത കേരളം മിഷന്. ഇതിെന്റ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിെന്റ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാര ലാബുകള്‍ സ്ഥാപിക്കുന്നത്.
സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. കിണറുകളും കുളങ്ങളും ഉള്‍പ്പെടെ കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം.