ജലനിധി 1 സോൺ കുടിവെള്ളം നിർത്തലാക്കി റോഡ് പണി

0 606

പുൽപള്ളി: ജലനിധി 1 സോൺ കുടിവെള്ളം നിർത്തലാക്കി റോഡ് പണിയെന്ന ഗുരുതര ആരോപണവുമായി പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ രംഗത്ത്. കാപ്പിസെറ്റ്, പുൽപ്പള്ളി, പയ്യപ്പള്ളി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ജലനിധി സോൺ 1ൽ ഏകദേശം രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളുടെ കുടിവെള്ളമാണ് ഒരു മാസത്തോളമായി നിർത്തലാക്കിയിട്ടുള്ളത്.

വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് എത്രയും പെട്ടെന്ന് കുടിവെള്ളവിതരണം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ സമര നടപടികൾക്ക് നേതൃത്വം നൽകുമെന്നും പുൽപ്പള്ളി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.