കോവിഡ്-19 ഇന്‍റെ പശ്ചാത്തലത്തിൽ‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ തനിച്ചു താമസിക്കുന്നവർക്ക് തുണയായി കണ്ണൂർ‍ ജനമൈത്രി പോലീസ്

0 916

കോവിഡ്-19 ഇന്‍റെ പശ്ചാത്തലത്തിൽ‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വീടുകളില്‍ തനിച്ചു താമസിക്കുന്നവർക്ക് തുണയായി കണ്ണൂർ‍ ജനമൈത്രി പോലീസ്. പുറത്തുപോയി തങ്ങളുടെ ആവശ്യങ്ങൾ‍ നിറവേറ്റാൻ‍ ആവാതെയും അത്യാവശ്യ സാധനങ്ങൾ‍, മരുന്നുകൾ‍, പച്ചക്കറികൾ‍, പലവ്യഞ്ജനങ്ങൾ‍ എന്നിവ വാങ്ങിക്കാൻ‍ സാധിക്കാതെയും ബുദ്ധിമുട്ടുന്നവർ‍ക്ക് ജനമൈത്രി പോലീസിൻറെ ഈ കരുതൽ ഏറെ സഹായമായി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർ‍ന്നു ജില്ലാ പോലീസ് മേധാവി ശ്രീ യതീഷ് ചന്ദ്ര IPS ജില്ലയിലെ 25 പോലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരെയും, പബ്ലിക് റിലേഷൻ ഓഫീസർ‍മാരെയും കമ്യൂണിറ്റി റിലേഷൻ‍ ഓഫീസർ‍മാരെയും ഇതിനായി നിയോഗിക്കുകുകയായിരുന്നു. വീടുകളിൽ‍‍ നിരീക്ഷണത്തിൽ‍ കഴിയുന്ന ആളുകൾ‍ക്ക് ആവശ്യമായ സൗകര്യങ്ങൾ‍ ഉറപ്പാക്കുക. ഭക്ഷണം, മരുന്ന് എന്നിങ്ങനെയുള്ള പ്രാഥമികമായ ആവശ്യങ്ങൾ‍ക്കൊന്നും തടസ്സം നേരിടാതെ നോക്കുക. നിരീക്ഷണത്തിൽ ‍ കഴിയേണ്ടിവരുന്നവർ‍‍ക്ക് ഒരുതരത്തിലുള്ള പ്രയാസവും ഉണ്ടാകാതെ അവരുടെ സാധാരണ ജീവിതം ഇടപെടലുകൾ ജനമൈത്രി പോലീസ് ഉറപ്പാക്കുന്നതാണ്. ജനമൈത്രി ബീറ്റ് ഓഫീസർ‍‍മാരെയും സി .പി ഒ മാരെയും ഇതിനായി ബന്ധപ്പെടാവുന്നതാണ്. അവരുടെ സേവനം അതതു പോലീസ് സ്റ്റേഷനിൽ‍ ബന്ധപ്പെട്ടു നേടാവുന്നതാണന്ന് അധികൃതർ അറിയിച്ചു.