ചേലേരിയിൽ നടന്ന വാഹനാപകടത്തിൽ ജവാൻ മരണപ്പെട്ടു
ചേലേരി എയുപി സ്കൂളിനു മുന്നിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജവാൻ മരണപ്പെട്ടു. ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന അനൂപ് (40)ആണ് മരണപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിന് കൊളച്ചേരി മുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ വന്ന് ഇടിക്കുകയായിരുന്നു. കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.