ജയിലില്‍ ഉണ്ടാക്കിയ സാനിറ്റൈസര്‍ കഴിച്ച്‌ റിമാന്റ് തടവുകാരന്‍ ആത്മഹത്യ ചെയ്തു

0 996

 

പാലക്കാട്: പാലക്കാട് ജയിലില്‍ മോഷണക്കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുകയായിരുന്ന തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച്‌ ആത്മഹത്യ ചെയ്തു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ജയിലില്‍ തന്നെ നിര്‍മ്മിച്ച സാനിറ്റൈസറാണ് ഇയാള്‍ എടുത്ത് കഴിച്ചത്.

മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തിരുന്നു. മാര്‍ച്ച്‌ 24നാണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചത്. അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. തടവുകാര്‍ തന്നെയാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ പ്രധാനമായും സഹകരിക്കുന്നത്. ഇതിനിടെയാണ് റിമാന്റ് തടവുകാരന്‍ സാനിറ്റൈസര്‍ എടുത്ത് കഴിച്ചത്.