കൊട്ടിയൂർ പാൽ ചുരത്ത് കമാൻഡർ നിയന്ത്രണം വിട്ട് അപകടം; 13 പേർക്ക് പരിക്ക്

0 639

കൊട്ടിയൂർ പാൽ ചുരത്ത് കമാൻഡർ നിയന്ത്രണം വിട്ട് അപകടം; 13 പേർക്ക് പരിക്ക്
കൊട്ടിയൂർ: ബോയ്‌സ്ടൗൺ റോഡിൽ പാൽചുരത്തിന് സമീപം കമാൻഡർ വാഹനം മൺതിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ പേരാവൂർ ,ചുങ്കക്കുന്ന് ആസ്പത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നല്കി.സാരമായി പരിക്കേറ്റവരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസാപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് 3.30-ടെയാണ് അപകടം.പേര്യ വരയാൽ കുരിക്കിലാൽ ദേവീ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയ ഇരിട്ടി വീർപ്പാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ബ്രേക്ക് ഡൗണായി അപകടത്തിൽപെട്ടത്.

വീർപ്പാടിലെ അമ്പാട്ട് തറ സജീവ്(50) ഭാര്യ ഷീല(45),സജീവിന്റെ അമ്മ ചന്ദ്രിക(67),ഇളയച്ചൻ മണി(66),മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി(60),സജീവിന്റെ സഹോദരന്റെ ഭാര്യ സ്മിത((37),ബന്ധുക്കളായ ഓമന(60),ലീല(67), വിഷ്ണു(18), മണി(65),വിനോദ്(52) കമാൻഡറിന്റെ ഡ്രൈവർ ഉദീഷ്(37) എന്നിവർക്കാണ് പരിക്കേറ്റത്.