കേളകം: സംസ്ഥാന പോലീസ് വകുപ്പിന്റെ പോൾ ബ്ലഡ് ആപ്പും, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ‘ജീവദ്യുതി’ പദ്ധതിയും തലശ്ശേരി മലബാർ ക്യാൻസർ സെന്ററുമായി സഹകരിച്ച് കേളകം സെന്റ്. തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ. വർഗീസ് കവണാട്ടേൽ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് സബ് ഇൻസ്പെക്ടർ രമേശ് വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു, പിടിഎ പ്രസിഡണ്ട് എം വി സജീവൻ,മദർ പി ടി എ പ്രസിഡണ്ട് വിഎസ് അമ്പിളി, സ്റ്റാഫ് സെക്രട്ടറി കെ ലീപ, പ്രോഗ്രാംഓഫീസർ എസി ഷാജി,എൻഎസ്എസ് വോളണ്ടിയർ അസ്ന എന്നിവർ സംസാരിച്ചു.