ജീവന്‍രക്ഷാ പരിശീലനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണം -ഐ.എം.എ.
കണ്ണൂര്‍: ജീവന്‍രക്ഷാ പരിശീലനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് ഐ.എം.എ. സംഘടിപ്പിച്ച ജീവന്‍രക്ഷാ ശില്പശാല അഭിപ്രായപ്പെട്ടു. യഥാസമയം അടിയന്തര ചികിത്സ ലഭിക്കാതെ നിരവധിയാളുകള്‍ മരിക്കുന്നുണ്ട്. സര്‍ക്കാരിതര സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംഘടിപ്പിക്കുന്ന അവധിക്കാല സഹവാസ ക്യാമ്ബുകളില്‍ ജീവന്‍രക്ഷാ പരിശീലനങ്ങള്‍ക്ക് ഐ.എം.എ. ഘടകങ്ങള്‍ നേതൃത്വംനല്കും.
ഹൃദയാഘാതം സംഭവിച്ച ഉടനെയുള്ള അഞ്ചുമിനിറ്റ് ഏറെ നിര്‍ണായകമാണ്. ഉടനടി ശക്തിയായി നെഞ്ച് അമര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ ഒട്ടേറെ മസ്തിഷ്കമരണങ്ങള്‍ ഒഴിവാക്കാനാകും. ഓരോ വീട്ടിലും ഒരാള്‍ക്കെങ്കിലും ജീവന്‍രക്ഷാപരിശീലനം ലഭ്യമാക്കാന്‍ ഐ.എം.എ. സംസ്ഥാനതലത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശില്പശാല കണ്ണൂരില്‍ സോണല്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫിക്കര്‍ അലി ഉദ്ഘാടനംചെയ്തു. ഡോ. ബിനു നമ്ബ്യാര്‍ അധ്യക്ഷതവഹിച്ചു. ഡോ. ബി.സന്തോഷ് നേതൃത്വം നല്കി.