റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു
പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ ജിയോ വര്‍ധനവരുത്തി. 2,020 രൂപയില്‍നിന്ന് 2,121 രൂപയായാണ് നിരക്ക് കൂട്ടിയത്.
അതേസമയം, പ്ലാനില്‍നിന്നുള്ള ആനുകൂല്യത്തില്‍ മാറ്റമൊന്നുമില്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ പ്രതിമാസം(ജിയോയുടെ കണക്കില്‍ 28 ദിവസം) 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക.
വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി.ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി.ബി ഡാറ്റയാണ് ഉപയോഗിക്കാന്‍ കഴിയുക.
ജിയോയില്‍നിന്ന് ജിയോ നമ്ബറുകളിലേയ്ക്കുള്ള കോളുകല്‍ സൗജന്യമാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്‌എംഎസ് സൗജന്യമാണ്.
മറ്റ് പ്ലാനുകള്‍ക്കൊന്നും മാറ്റംവരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാന്‍ പ്രകാരം 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഇതുപ്രകാരം മൊത്തം ലഭിക്കുക 126 ജി.ബി ഡാറ്റയാണ്. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 3000 മിനുട്ട് സംസാരസമയവും ലഭിക്കും.