കോട്ടയം: കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ പ്രതികരണവുമായി ജോസ്.കെ.മാണി എംപി. കുട്ടനാട് സീറ്റ് ആര്‍ക്കും വിട്ടു നല്‍കില്ലെന്നും അത് കേരള കോണ്‍ഗ്രസ് എമ്മിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സീറ്റില്‍ കേരള കോണ്‍ഗ്രസ് എം തന്നെ യുഡിഎഫിനായി മത്സരിക്കുമെന്നും ആ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.