ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേർന്നു.

0 172

.ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേർന്നു.

ഡൽഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയിൽ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിൽ നിന്നും രാജിവെച്ച എംഎൽഎമാരും ബിജെപിയിൽ ചേർന്നേക്കും.

സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു.
പാർട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കൾക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷൻ ജെ.പി നഡ്ഡയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നൽകി. അതിന് താൻ നന്ദി പറയുന്നു.
ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയിൽ ചേർന്നുകൊണ്ട് പുതിയ ചുവടുവെക്കാൻ തീരുമാനിച്ചത്.