മാധ്യമപ്രവർത്തകരെ ആദരിക്കലും ഓണകിറ്റ് വിതരണവും നടന്നു

0 452

മാധ്യമപ്രവർത്തകരെ ആദരിക്കലും ഓണകിറ്റ് വിതരണവും നടന്നു

കൊട്ടിയൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോറണ ഭീതിയിലും സുത്യർഹ സേവനം ചെയുന്ന കേളകം പ്രസ് ഫോറത്തിലെ മാധ്യമ പ്രവർത്തകരെ ആദരിക്കുയും ഓണ കിറ്റ് നല്കുകയും ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് തോമസ് സ്വര്‍ണ്ണപള്ളില്‍  പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. എ ജെയിംസ് ട്രഷറര്‍ ഇ. എം മത്തായി, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് അജീഷ് ഇരിങ്ങോളില്‍, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍  പരിപാടിയിൽ പങ്കെടുത്തു. പ്രസ് ഫോറത്തിന് വേണ്ടി സെക്രട്ടറി എം.ജെ റോബിൽ കിറ്റ് ഏറ്റുവാങ്ങി.