വിദ്വേഷ പ്രസംഗം: ബിജെപി നേതാക്കള്‍ക്കതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കലാപകലുഷിതമാക്കുന്നതില് മുഖ്യപങ്കുവഹിച്ച വിദ്വേഷ പ്രസംഗങ്ങളില്‍ കേസെടുക്കണമെന്നു നിര്‍ദേശിച്ച ജസ്റ്റീസ് മുരളീധറിനെ സ്ഥലം മാറ്റി. മുരളീധറിനെ സ്ഥലം മാറ്റണമെന്ന് നേരത്തെ കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന കോടതിയിലേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്.
കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റീസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കേസ് ജസ്റ്റീസ് മുരളീധറിന്റെ ബെഞ്ചില്‍ നിന്നും ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു.