ജൂനിയർ ഫ്രണ്ട്‌സ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

0 813

ജൂനിയർ ഫ്രണ്ട്‌സ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

മാനന്തവാടി: `ഓർമിക്കാം ബാബരി ´എന്ന തലക്കെട്ടിൽ ജൂനിയർ ഫ്രണ്ട്‌സ് സംസ്ഥാന കമ്മിറ്റി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ നടത്തുന്ന ചിത്രരചനാ മത്സരത്തോടനുബന്ധിച്ച് മാനന്തവാടി സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.ടി കോൺഫ്രൻസ് ഹാളിൽ വെച്ച് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള നിരവധി വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ്‌ ഹാസിൻ ഒന്നാം സ്ഥാനവും, അബ്‌ദുൽ സമദ് രണ്ടാം സ്ഥാനവും, സൻഹ ഫാത്തിമ മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും കമ്മിറ്റി പ്രോത്സാഹന സമ്മാനം നൽകി.പരിപാടിക്ക് എൻ.ഡബ്ല്യൂ.എഫ് ജില്ലാ സെക്രട്ടറി സുമയ്യ സലീം,ഡിവിഷൻ ഭാരവാഹികളായ ലൈല കാസിം, സഫ്വാന തുടങ്ങിയവർ നേതൃത്വം നൽകി.