ഹഥ്റസിലെ ദലിത് പെണ്‍കുട്ടിക്ക് നീതി നടപ്പാക്കുക,വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ കൂട്ടം നാളെ

0 380

ഹഥ്റസിലെ ദലിത് പെണ്‍കുട്ടിക്ക് നീതി നടപ്പാക്കുക,വെല്‍ഫയര്‍ പാര്‍ട്ടി പ്രതിഷേധ കൂട്ടം നാളെ

ഇരിക്കൂര്‍ : ഹഥ്റസില്‍ ബലാല്‍സംഘം ചെയ്ത് സംഘി ഫാസിസം മൃഗീയമായി കൊലപ്പെടുത്തിയ പെണ്‍ കുട്ടിയുടെ കുടുംബത്തിന് നീതി നടപ്പിലാക്കുക, സവര്‍ണ്ണ സംഘ് ഭീകരതയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം വെല്‍ഫയര്‍ പാര്‍ട്ടി നടത്തുന്ന പ്രതിഷേധ കൂട്ടം പ്രക്ഷോഭം ഇരിക്കൂറില്‍ നാളെ – ബുധനാഴ്ച നടക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡണ്ട് എന്‍ റഷീദ് ഹസന്‍, സമര കൺവീനർ എൻ.എം. സ്വാലിഹ് എന്നിവർ അറിയിച്ചു.

ഒക്ടോബർ 7ബുധൻ കാലത്ത് 10 .30 ന് ഇരിക്കൂർ ടൗണിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എൻ റഷീദ് ഹസൻ ഉദ്ഘാടനം ചെയ്യും. പാലം സൈറ്റിൽ എൻ.എം സാലിഹ് (വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ),കല്യാട് റോഡ് ജംഗ്ഷനിൽ എം.പി നസീർ (വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി ),കമാലിയ സ്കൂൾ ജംഗ്ഷനിൽ മുസ്തഫ കീത്തടത്ത് (വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് ട്രഷറർ ) ഇരിക്കൂർ ബസ്റ്റാന്റിൽ സി.കെ മുനവ്വിർ (വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മറ്റിയംഗം ), പട്ടുവം ജംഗ്‌ഷനിൽ നലീഫ അൻസാർ ( വിമൻ ജസ്റ്റിസ് മൂവ്മെന്റ് മണ്ഡലം കൺവീനർ ),
എന്നിവർ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് 3 മണിക്ക് ബദർ മസ്ജിദ് ജംഗ്ഷനിൽ കെ.പി ഇബ്രാഹിം (സിദ്ദീഖ് നഗർ യൂണിറ്റ് പ്രസിഡന്റ്), 4 മണിക്ക് ഹൈസ്കൂൾ ജംഗ്ഷനിൽ മുഹ്സിൻ ഇരിക്കൂർ ( ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ സെക്രട്ടറി), 5 മണിക്ക് സിദ്ദീഖ് നഗറിൽ എൻ. റഷീദ് ഹസൻ (വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട്), വൈകീട്ട് 4 മണിക്ക് പട്ടുവം കോളോട് റോഡ് ജംഗ്ഷനിൽ അഫ്രീദ് സി.സി (ഫ്രറ്റേണിറ്റി ഇരിക്കൂർ മണ്ഡലം കൺവീനർ ), 5 മണിക്ക്
പട്ടീൽ കുന്നിൽ എൻ. ഖാലിദ് ( വെൽഫെയർ പാർട്ടി പട്ടുവം യൂണിറ്റ് സെക്രട്ടറി) എന്നിവർ ഉദ്ഘാടനം ചെയ്യും.