ആത്മഹത്യ ചെയ്ത സജീവന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജൻ
ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പറവൂരിലെ സജീവന്റെ കുടുംബത്തിന് എല്ലാ പിന്തുണ വാഗ്ദാനം ചെയ്തും നീതി ലഭ്യമാക്കുമെന്ന് അറിയിച്ചും റവന്യൂ മന്ത്രി കെ രാജൻ. സജീവന്റെ അപേക്ഷയിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ നടപടികളുണ്ടാകുമെന്നും സജീവന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു. കുടുംബത്തിന്റെ പരാതി കൂടി അന്വേഷണത്തിന്റെ ഭാഗമാക്കുമെന്നും റവന്യൂ ഓഫീസുകളിലെ തിരക്കും ആൾ ക്ഷാമവും കുറക്കാൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുറ്റക്കാർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നും പറഞ്ഞു. റവന്യൂ ഓഫീസുകളിലെ എല്ലാ പരാതികളും പരസ്യപ്പെടുത്തുമെന്നും റവന്യൂ ഡിവിഷണൽ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ഏജൻറുമാരുടെ ഇടപെടൽ നിയന്ത്രിക്കുമെന്ന് മന്ത്രി വ്യക്തമാക്കി