സി.പി ബിനീഷിന് കെ.പി ഗോപിനാഥ് മാധ്യമ പുരസ്കാരം

0 101

സി.പി ബിനീഷിന് കെ.പി ഗോപിനാഥ് മാധ്യമ പുരസ്കാരം

ഇടുക്കി പ്രസ് ക്ലബിന്റെ കെ.പി ഗോപിനാഥ് മാധ്യമ പുരസ്കാരം ‘മാധ്യമം’ കോഴിക്കോട്​ ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ സി.പി ബിനീഷിന്. 2019 നവംബര്‍ 26 മുതല്‍ 29 വരെ മാധ്യമം കായികം പേജില്‍ പ്രസിദ്ധീകരിച്ച ‘കുട്ടിക്കളിയിലെ വലിയ കളികള്‍ ‘ എന്ന സ്പോര്‍ട്സ് പരമ്ബരക്കാണ് പുരസ്കാരം. 10001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഗോപിനാഥ് അനുസ്മരണ ദിനമായ ബുധനാഴ്‌ച്ച തൊടുപുഴയില്‍ സമ്മാനിക്കും.

കേരള പ്രസ്​ക്കാദമിയിലെ ജേണലിസം പഠനത്തിന്​ ശേഷം 2003ല്‍ മാധ്യമത്തില്‍ ജോലിയില്‍ പ്രവേശിച്ച സി.പി ബിനീഷ് നിരവധി ദേശീയ, അന്താരാഷ്​ട്ര കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്. കോഴിക്കോട് പൂനൂര്‍ ചായിപാറയില്‍ രാഘവന്‍ നായരുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: ബവിത. മക്കള്‍: അനോമ, ആരാധ്യ.

Get real time updates directly on you device, subscribe now.