കെ.എസ്.ടി.എ. വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്കായി കുടിവെള്ള സൗകര്യമൊരുക്കി
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ്റ്റാന്റില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ക്കായി കെ.എസ്.ടി.എ. വൈത്തിരി ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തണ്ണീര്‍ പന്തല്‍’ എന്ന പേരില്‍ കുടിവെള്ള സൗകര്യമൊരുക്കി. ബസ് സ്റ്റാന്റില്‍ എത്തിച്ചേരുന്ന അനേകം യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് തണ്ണീര്‍ പന്തല്‍ ഒരുക്കിയിട്ടുള്ളത്. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.ടി. വിനോദന്‍, ഉപജില്ലാ സെക്രട്ടറി ബിജുകുമാര്‍, എം.പി.അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.