‘നിർണായക തീരുമാനങ്ങൾ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നു’; കെ സുധാകരനും വി ഡി സതീശനും നേരിട്ട് അതൃപ്‌തി അറിയിക്കും

0 2,434

‘നിർണായക തീരുമാനങ്ങൾ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നു’; കെ സുധാകരനും വി ഡി സതീശനും നേരിട്ട് അതൃപ്‌തി അറിയിക്കും

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായി കെപിസിസി നേതൃത്വം. നിർണായക തീരുമാനങ്ങൾ രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുന്നതിൽ കടുത്ത വിയോജിപ്പാണ് കെപിസിസി നേതൃത്വം അറിയിച്ചത്.

നയപരമായ തീരുമാനങ്ങൾ ചെന്നിത്തല പ്രഖ്യാപിക്കുന്നതിലുള്ള അതൃപ്തി വി.ഡി. സതീശനും കെ. സുധാകരനും അറിയിക്കും. മുൻ നിയമസഭാ കക്ഷികളുടെയും കെപിസിസി അധ്യക്ഷന്മാരുടെയും ശൈലി പിന്തുടരണം. തീരുമാനങ്ങൾ പുറത്ത് അറിയിക്കാൻ പുതിയ നേത്യത്വത്തെ അനുവദിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടും.

നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന പ്രഖ്യാപനവും ബിന്ദുവിനെതിരെ കോടതിയിൽ പോയതും പാർട്ടിയിൽ കൂടിയാലോചന നടത്താതെയാണെന്നും ആക്ഷേപമുണ്ട്.