പ്രകൃതിസംരക്ഷണം ജീവിതചര്യയാക്കി മാറ്റണം. കെ.സുധാകരൻ എം.പി

0 519

പ്രകൃതിസംരക്ഷണം ജീവിതചര്യയാക്കി മാറ്റണം.

കെ.സുധാകരൻ എം.പി

യൂത്ത് കോൺഗ്രസ്സ്
ബയോ കെയർ ചാലഞ്ച് ഇന്ന് ( 5-6-2020) ആരംഭിക്കും.

മാനവരാശിയുടെ നിലനില്പിന്
പ്രകൃതിസംരക്ഷണം ജീവിതചര്യയാക്കി മാറ്റണമെന്നും ഭൂമിയെ ഹരിതാഭമായി നിലനിർത്തേണ്ടത് വരും തലമുറയോട് കാണിക്കുന്ന നീതിയാണെന്നും കെ.സുധാകരൻ എം.പി.പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ബയോ കെയർ ചാലഞ്ച് സ്വന്തം വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൃക്ഷതൈ നടുകമാത്രമല്ല അതിനെ ഒരു വർഷം പരിപാലിച്ചു സംരക്ഷിക്കുന്നവർക്ക് ഉപഹാരം നൽകുന്നതിലൂടെ പരിസ്ഥിതി സംരക്ഷകരെ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആശയമാണ് യൂത്ത് കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്നതെന്നും ചാലഞ്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും കെ.സുധാകരൻ എം.പി. പറഞ്ഞു

യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന ബയോ കെയർ ചാലഞ്ച് ഇന്ന് ആരംഭിക്കും.

ജില്ലയിലെ ആദ്യത്തെ ചാലഞ്ച് ഏറ്റെടുത്തുകൊണ്ട് കെ.സുധാകരൻ എം.പി സ്വന്തം വീട്ടുമുറ്റത്ത് ഫല വൃക്ഷതൈ കഴിഞ്ഞ ദിവസം നട്ടുകൊണ്ടായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സുദീപ് ജെയിംസ്, റിജിൽ മാക്കുറ്റി, കെ കമൽജിത്ത്
പ്രിനിൽ മതുക്കോത്ത്, കെ.എസ് യു.ജില്ലാ പ്രസിഡൻ്റ് പി.മുഹമ്മദ്‌ ഷമ്മാസ്, വരുൺ എം കെ, മുഹ്സിൻ കീഴ്ത്തള്ളി, റോബർട്ട് വെള്ളാംവെള്ളി, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.

ചലഞ്ചിൽ പങ്കെടുക്കുവാൻ വീട്ടിൽ വ്യക്ഷതൈ നട്ട് അതിന്റെ ഫോട്ടോ
940010 1197 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുകയും പിന്നീട് ആ വൃക്ഷതൈ സംരക്ഷിച്ച് അടുത്ത ജൂൺ 5 ന് വ്യക്ഷതൈയുടെ ഫോട്ടോ അയച്ച് നൽകുന്നവർക്ക് ഉപഹാരം കൂടി നൽകുന്ന രൂപത്തിലാണ് ബയോ കെയർ ചാലഞ്ച് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.