അടയ്ക്കാത്തോട്ടിൽ കാട്ടാന വിളയാട്ടം. തകർന്ന ആനമതിൽ ഉടൻ നിർമ്മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴായി

0 168

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ആന മതിൽ തകർന്ന ഭാഗത്തുകൂടി കാട്ടാനകൾ കടന്ന് വ്യാപക കൃഷി നാശമുണ്ടാക്കി. അടയ്ക്കാത്തോട് സ്വദേശി പടിയേകണ്ടത്തിൽ തോമസിൻ്റെ കൃഷിയിടത്തിലാണ് കാട്ടാനകൾ വ്യാപക നാശമുണ്ടാക്കിയത്. തെങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. പ്രളയത്തിൽ തകർന്ന ആന പ്രതിരോധ മതിൽ ഉടൻ പുനർ നിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പു നല്കിയെങ്കിലും നാളിതുവരെയായിട്ടും പുനർ നിർമ്മാണമാരംഭിച്ചില്ല. വേനൽ കടുത്തതോടെ ചീങ്കണി പുഴയോരത്ത് കാട്ടനകൾ തമ്പടിക്കുകയാണ്. അടിയന്തരമായി ആനമതിൽ പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.