കടന്നപ്പള്ളി ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

0 108

കടന്നപ്പള്ളി ക്ഷീരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ  ക്ഷീരഗ്രാമം പദ്ധതിയുടെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം   ടി വി രാജേഷ് എം എല്‍ എ നിര്‍വഹിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ക്ഷീരവികസന വനം  മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു അധ്യക്ഷനായി.
സംസ്ഥാനത്ത് 25 പഞ്ചായത്തുകളിലാണ്  ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്.  ജില്ലയില്‍ കടന്നപ്പള്ളി പാണപ്പുഴ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തുകളാണ് പദ്ധതിയില്‍ ഉള്ളത്. പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ സബ്‌സിഡി ഇനത്തില്‍ മാത്രം ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കി പഞ്ചായത്തിലെ പ്രതിദിന പാലുല്പാദനം പരമാവധി വര്‍ധിപ്പിക്കുകയാണ്   ലക്ഷ്യം.
ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണമേന്മയുള്ളതുമായ പാല്‍ ലഭ്യമാക്കുവാനും, പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്ത  കൈവരിക്കാനും സാധിക്കും.
പറവൂര്‍ ക്ഷീരോല്‍പാദക സംഘം ഫെസിലിറ്റേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ബാലകൃഷ്ണന്‍ അധ്യക്ഷനായി. തളിപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുമിത്രാ ഭാസ്‌ക്കരന്‍ , കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി അജിത, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ലക്ഷ്മണന്‍, കെ മോഹനന്‍,  കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി ചന്തന്‍ കുട്ടി, ജില്ലാ ക്ഷീരവികസന വകുപ്പ് അസി.ഡയറക്ടര്‍ പി ഗൗരി, തളിപ്പറമ്പ് ക്ഷീര വികസന ഓഫീസര്‍ എന്‍ സുരേഷ്,    കെ കൃഷ്ണന്‍, പി പി ദാമോദരന്‍, കെ പത്മനാഭന്‍ , എന്‍ കെ സുജിത്ത്, എന്‍ മോഹനന്‍,  കെ സി മനോജ്, കെ പി രവീന്ദ്രന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.