പാനൂർ സെൻട്രൽ പൊയിലൂരിൽ കടയ്ക്ക് നേരെ അക്രമം

0 147

 

പാനൂർ: സെൻട്രൽ പൊയിലൂരിൽ കടക്കു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. പൊയിലൂർ പുല്ലായിത്തോടിലെ വയലിൽ മൂസാഹാജിയുടെ ഉടമസ്ഥതയിലുള്ള അനാദിക്കടക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ സാമൂഹ്യ വിരുദ്ധരുടെ അക്രമമുണ്ടായത്. സാധനങ്ങളെല്ലാം റോഡിൽ വലിച്ചിട്ട നിലയിലാണ് . മുസ്ലിം ലീഗ് അനുഭാവിയാണ് മൂസ ഹാജി.

കൊളവല്ലൂർ പോലീസ് സംഭവസ്ഥലത്തെത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സമീർ പറമ്പത്ത്, കാട്ടൂർ മുഹമ്മദ്,ഗഫൂർമൂലശ്ശേരി. പി സത്യപ്രകാശ്, വി പി ബാലൻ, അനന്തൻ മാസ്റ്റർ, തിലകൻ മാസ്റ്റർ, പി പി യാഹ്‌കൂബ്, പള്ളിക്കണ്ടി മൂസ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.