കൈപ്പാടിന്‌ ഒരുകൈ

0 85

കൈപ്പാടിന്‌ ഒരുകൈ

ഉത്തര കേരളത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായിരുന്നു കാട്ടാമ്ബള്ളി കൈപ്പാട്. കാട്ടാമ്ബള്ളി കായല്‍ കണ്ടങ്ങള്‍, കായല്‍പ്പാടങ്ങള്‍… കൈപ്പാടുകളെന്ന് പരമ്ബരാഗതമായി പറഞ്ഞുവരുന്ന ഈ നിലങ്ങള്‍ക്ക് പറയാന്‍ കണ്ണീരിന്റെ കഥയേയുള്ളൂ.. നെല്ലും മീനും കൊണ്ട് സമൃദ്ധമായിരുന്ന വിദൂരഭൂതകാലം ഓര്‍മയുള്ളവര്‍ക്ക് ഇപ്പോഴത്തെ കൈപ്പാട് കാണുമ്ബോള്‍ കണ്ണുനിറയും.
മുണ്ടേരി, നാറാത്ത്, ചിറക്കല്‍, എളയാവൂര്‍, കുറ്റ്യാട്ടൂര്‍, പുഴാതി, കൊളച്ചേരി, ചേലോറ എന്നീ എട്ട് പഞ്ചായത്തുകളിലെ 820 കൃഷിക്കാര്‍, 2500 ഏക്കര്‍ കൈപ്പാട്… -കാട്ടാമ്ബള്ളി കൈപ്പാടിനെ അതിന്റെ സ്വാഭാവികതയിലേക്ക് പുനരാനയിക്കാനുള്ള നിശ്ചയത്തിലാണ് കൃഷിവകുപ്പ്. കൈപ്പാട് ഏരിയാ ഡവലപ്‌മെന്റ് ഏജന്‍സി മുഖേന 15 കോടി രൂപയുടെ പദ്ധതിയാണ് കാട്ടാമ്ബള്ളിയില്‍ കൃഷിവകുപ്പ്‌ നടപ്പാക്കുന്നത്‌.

Get real time updates directly on you device, subscribe now.