പാലിയേറ്റീവ് ക്ലിനിക്കിന്റെ നിര്‍മ്മാണ പ്രവർത്തനത്തിൽ സഹായഹസ്തവുമായി കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട് ക്ലബ്ബ്

0 704

പുല്‍പ്പള്ളി: ലോക്ക് ഡൗണ്‍ ദിനത്തിൽ പുല്‍പ്പള്ളി കാരുണ്യ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് വീട്ടിമൂല കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട് ക്ലബ്ബ് മാതൃകയായി.സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള ക്ലബ്ബിന്റെ 10 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ കാര്യണ്യ വോളന്റിയേഴ്‌സിനൊപ്പം പങ്കെടുത്ത് കല്ലും മണലും നിർമ്മാണ സ്ഥലത്തെത്തിച്ചു.

ക്ലബ്ബ് ഭാരവഹികളായ വി.എം മനോജ്, എം.ആര്‍ നിഥിന്‍, പി.എസ്.ബിജു, ടോണി, അഭിജിത്, ഡിജോ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.