കാക്കവയല്‍ സ്‌കൂളിന് ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും  അനുവദിക്കും-അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ

0 2,181

കാക്കവയല്‍ സ്‌കൂളിന് ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും  അനുവദിക്കും-അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ

കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈബ്രറിയും ഫിറ്റ്‌നെസ്സ് സെന്ററും തുടങ്ങാന്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. സ്‌കൂളിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കാന്‍ ശ്രമം നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കവയല്‍ സ്‌കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തും നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. പുതിയതായി നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 10 ലക്ഷം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണടിസ്ഥാനത്തില്‍ ഇന്ററാക്ടീവ് പാനല്‍ ഉള്‍പ്പെടുന്ന സ്മാര്‍ട് ക്ലാസ്സ് മുറിയും, പ്രധാന അധ്യാപകനുള്ള ജില്ലയിലെ ആദ്യത്തെ സ്മാര്‍ട് ഓഫീസും കാക്കവയല്‍ സ്‌കൂളില്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.