ടൗണിൽ വെള്ളം കയറുന്നത് തടയാൻ അടിയന്തര നടപടി എടുക്കണം

0 943

 

കാക്കയങ്ങാട്:ശക്തമായ ഒരു മഴ പെയ്താല്‍ കാക്കയങ്ങാട് ടൗണില്‍ വെള്ളം കയറും ഇതു പരിഹരിക്കാന്‍ പഞ്ചായത്തും വ്യാപാരികളും ടൗണിലെ ഓവുചാലുകള്‍ വൃത്തിക്കിയിരുന്നെങ്കിലും കലുങ്കുകള്‍ക്ക് അടിയില്‍ ടെലഫോണ്‍ കമ്പനിയുടെ പൈപ്പുകള്‍ ഉള്ളതിനാല്‍ ഒഴികിയെത്തുന്ന മാലിന്യങ്ങള്‍ പൈപ്പുകളില്‍ കുടുങ്ങി ടൗണില്‍ വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വ്യാപാരികളെ ഉള്‍പ്പെടുത്തി സമരത്തിനിറങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന വര്‍ക്കിംങ്ങ് പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യന്‍ പറഞ്ഞു