മാര്‍ച്ച്‌, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല; കലാലയ സമരത്തിനെതിരെ ഹൈക്കോടതി

0 83

 

 

കൊച്ചി: കലാലയങ്ങളില്‍ വിദ്യാര്‍ഥി സമരത്തിന് നിരോധനം. സമരങ്ങള്‍ മൂലം കലാലയങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ലെന്ന് കോടതി വ്യക്തമാക്കി. മാര്‍ച്ച്‌, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ലെന്നും കോടതി വ്യക്തമാക്കി. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയില്‍ കലാലയ സമരം വേണ്ട. സമാധാനപരമായ ചര്‍ച്ചകള്‍ക്കോ ചിന്തകള്‍ക്കോ ക്യാമ്ബസുകളെ വേദിയാക്കാമെന്നും കോടതി പറഞ്ഞു.ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍ എത്തി പഠിപ്പുമുടക്കുന്നു എന്നതായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

Get real time updates directly on you device, subscribe now.