ന്യൂഡല്‍ഹി: കലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴുക്കുചാലില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെടുത്തു. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ (26) മൃതദേഹമാണ് ചാന്ദ്ബാഗില്നിന്നും കണ്ടെത്തിയത്.
കല്ലേറില്‍ മരിച്ച അങ്കിതിനെ കലാപകാരികള്‍ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വലിയ കലാപം അരങ്ങേറിയ സ്ഥലമാണ് ചാന്ദ്ബാഗ്.
കഴിഞ്ഞ ദിവസം മുതല്‍ അങ്കിതിനെ കാണാനില്ലായിരുന്നു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരാണ് അങ്കിതിനെ കൊലപ്പെടുത്തിയതെന്ന് പിതാവ് രവീന്ദര്‍ ശര്‍മ ആരോപിച്ചു. മര്‍ദിച്ച ശേഷം അങ്കിതിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നും രവീന്ദര്‍ ശര്‍മ പോലീസിനോട് പറഞ്ഞു. രവീന്ദര്‍ ശര്‍മയും ഐബി ഉദ്യോഗസ്ഥനാണ്.