കളിക്കിടെ ജീപ്പിന് അടിയില്‍പ്പെട്ടു ; രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം കല്‍പ്പറ്റ : വയനാട്ടില്‍ പിക്കപ്പ് ജീപ്പിന് അടിയില്‍പ്പെട്ട് രണ്ട് വയസുകാരി മരിച്ചു. നേപ്പാള്‍ സ്വദേശിയായ മുന്ന എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍ ജാനകി ദമ്ബതികളുടെ മകളാണ്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ ജീപ്പിനടിയില്‍ പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.