പരശുറാം എക്സ്പ്രസില്‍ വന്‍ കള്ളപ്പണ വേട്ട; 24 ലക്ഷം രൂപ പിടികൂടി

0 120

 

 

കോഴിക്കോട്: പരശുറാം എക്സ്പ്രസില്‍ വന്‍ കള്ളപ്പണ വേട്ട. മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപ കോഴിക്കോട് റെയില്‍വെ പോലീസ് പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ സായാഗിയെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതി ട്രയിനിലൂടെ പണം കടത്തുന്ന കുഴല്‍പ്പണ സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു .

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബോംബെയില്‍ നിന്നും മംഗലാപുരം വഴി ഷോര്‍ണ്ണൂരിലെത്തിക്കാനായിരുന്നു ഇയാളുടെ ലക്ഷ്യം . സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു . എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള രേഖകളോന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല . രാവിലെ പരശുരാം എക്സ്പ്രസില്‍ നിന്നുംമാണ് സായാഗി പിടിയിലായത്. അറസ്റ്റിലായ ശേഷവും നിരവധി പേര്‍ സായാഗിയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.