വയനാട് കളക്ടറുടെ വസതിക്കുനേരെ കല്ലേറ്

0 216

 


കല്പറ്റ: വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഒൗദ്യോഗിക വസതിക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. റോഡില്‍നിന്ന് രണ്ട് തവണയാണ് കല്ലേറുണ്ടായത്. വീടിന് മുന്‍ഭാഗത്തെ ഓട് തകര്‍ന്നിട്ടുണ്ട്. സംഭവ സമയത്ത് കളക്ടറും കുടുംബവും വീട്ടിലുണ്ടായിരുന്നു.

തൊട്ടടുത്തുതന്നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതി.

തണ്ടര്‍ബോള്‍ട്ടും പോലീസും ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കല്പറ്റ പോലീസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.

വീടിനുണ്ടായ കേടുപാടില്‍ മുന്നൂറ് രൂപയുടെ നഷ്ടം കണക്കാക്കുന്നു. വസതിയിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല.