കോഴിക്കോട്- ബാംഗ്ളൂർ ദേശീയ പാത ഉപരോധിച്ച 60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പോലീസ് കേസ് എടുത്തു

0 430

കൽപ്പറ്റ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ പ്രതിഷേധിച്ച് കോഴിക്കോട്- ബാംഗ്ളൂർ ദേശീയ പാത ഉപരോധിച്ച 60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കൽപ്പറ്റ പോലീസ് കേസ് എടുത്തു. പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി കൽപ്പറ്റ നഗരത്തിൽ റോഡുപരോധിച്ചതിന് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, കെ.പി.സി.സി.വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ.എ, ജനറൽ സെക്രട്ടറി കെ.കെ. അബ്രാഹം, എ.ഐ.സി.സി.അംഗം പി.കെ. ജയലക്ഷ്മി ഉൾപ്പടെയുള്ളവരെയാണ് കൽപ്പറ്റ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എൽ. ഷൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.