ഇന്ത്യൻ കോഫി ഹൗസിന് സമീപത്തെ ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ച കൽപ്പറ്റ ഹാൻടെക്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു.
50 വർഷത്തിലധികമായി കൽപ്പറ്റയിൽ പ്രവർത്തിച്ചുവരുന്ന ഹാൻടെക്സിന്റെ
ട്രേഡ് ആർക്കേഡ് ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ച പുതിയ ഷോറൂമാണ്
ഹാൻടെക്സ് പ്രസിഡൻറ് കെ. മനോഹരൻ ഉദ്ഘാടനം ചെയ്തത്.
കൗൺസിലർ ശരീഫ ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ അരക്കൻ ബാലൻ( ഹാൻടെക്സ് ഭരണസമിതി അംഗം),മുൻ എംഎൽഎ സി.കെ ശശീന്ദ്രൻ, പി. കെ അബു, വി. ദിനേശ് കുമാർ, സി മൊയ്തീൻകുട്ടി, പി കെ കുഞ്ഞു മൊയ്തീൻ, റ്റി സി രാധ, വി ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.