ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രെ അ​ട്ടി​മ​റി നീ​ക്കം; എ​ട്ട് എം​എ​ല്‍​എ​മാ​ര്‍ ഗു​ഡ്ഗാ​വി​ലെ റി​സോ​ര്‍​ട്ടി​ല്‍

0 148

ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രെ അ​ട്ടി​മ​റി നീ​ക്കം; എ​ട്ട് എം​എ​ല്‍​എ​മാ​ര്‍ ഗു​ഡ്ഗാ​വി​ലെ റി​സോ​ര്‍​ട്ടി​ല്‍

ന്യൂ​ഡ​ല്‍​ഹി: മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രി​നെ​തി​രെ അ​ട്ടി​മ​റി നീ​ക്കം. കോ​ണ്‍​ഗ്ര​സി​ലെ ഉ​ള്‍​പ്പെ​ടെ എ​ട്ട് എം​എ​ല്‍​എ​മാ​രെ ബി​ജെ​പി ഗു​ഡ്ഗാ​വി​ലെ റി​സോ​ര്‍​ട്ടി​ലേ​ക്ക് മാ​റ്റി​യ​താ​യി ആ​രോ​പ​ണം. നാ​ല് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ​യും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന നാ​ല് സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​രെ​യു​മാ​ണ് മാ​റ്റി​യ​താ​യാ​ണ് ആ​രോ​പ​ണം. ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ലു​ള്ള ഐ​ടി​സി മ​റാ​ത്ത ഹോ​ട്ട​ലി​ലാ​ണ് ഇ​വ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലേ​ക്ക് ഇ​വ​രെ മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്.

മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ ന​രോ​ട്ടം മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രെ ഗു​ഡ്ഗാ​വി​ല്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ഹോ​ട്ട​ലി​ല്‍ ബ​ല​മാ​യി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പു​റ​ത്തു പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നും മു​ന്‍ മ​ന്ത്രി ബി​സാ​ഹു​ലാ​ല്‍ സിം​ഗും എം‌​എ​ല്‍‌​എ​മാ​രി​ല്‍ ഒ​രാ​ളും ത​ങ്ങ​ളെ അ​റി​യി​ച്ച​താ​യി മ​ധ്യ​പ്ര​ദേ​ശ് ധ​ന​മ​ന്ത്രി ത​രു​ണ്‍ ഭാ​നോ​ട്ട് പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ ജെ​യ്‌​വ​ര്‍​ദ്ധ​ന്‍ സിം​ഗും ജീ​തു പ‌​ട്‌​വാ​രി​യും എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​ല്ല. ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റോ പോ​ലീ​സും ന​രോ​ട്ടം മി​ശ്ര​യും ചേ​ര്‍​ന്നാ​ണ് മ​ന്ത്രി​മാ​രെ ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഭാ​നോ​ട്ട് പ​റ​യു​ന്നു.

ഇ​തി​നി​ടെ ബി​എ​സ്പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​എ​ല്‍​എ ര​മാ​ബാ​യി​യെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ റി​സോ​ര്‍​ട്ടി​ല്‍ നി​ന്ന് കൊ​ണ്ടു​പോ​യ​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. എം​എ​ല്‍​എ​മാ​രെ ബി​ജെ​പി ചാ​ക്കി​ട്ട് പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും 25 മു​ത​ല്‍ 35 കോ​ടി രൂ​പ​വ​രെ​യാ​ണ് വി​ല​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും ര​ണ്ട് ദി​വ​സം മു​മ്ബ് ദി​ഗ് വി​ജ​യ് സിം​ഗ് ആ​രോ​പി​ച്ചി​രു​ന്നു.

230 അം​ഗ സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 114 ഉം ​ബി​ജെ​പി​ക്ക് 107 ഉം ​അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ബി​എ​സ്പി​യു​ടെ ര​ണ്ടും എ​സ്പി​യു​ടെ ഒ​രു എം​എ​ല്‍​എ​യും നാ​ല് സ്വ​ത​ന്ത്ര​രും കോ​ണ്‍​ഗ്ര​സി​നാ​ണ് പി​ന്തു​ണ ന​ല്‍​കി​യി​രു​ന്ന​ത്. ര​ണ്ട് സീ​റ്റു​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

Get real time updates directly on you device, subscribe now.