തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിനെ പ്രസവിച്ച ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിധിൻ അറസ്റ്റിൽ. കാമുകന്റെ പ്രേരണയിലാണെന്ന് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ മൊഴി നൽകിയിരുന്നു. കാമുകൻ നിധിൻ തന്നെ വരുതിയിലാക്കിയത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്നു ഭയപ്പെടുത്തിയാണെന്നും പണം കൂടാതെ സ്വർണവും ആവശ്യപ്പെട്ടതായും ശരണ്യ പറഞ്ഞു. നിരന്തരം പണം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവിെൻറ വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ നിധിനെ വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇരുവരുടെയും മൊഴികളില്‍ വൈരുധ്യങ്ങൾ കണ്ടെത്തി. തുടർന്നാണ് കാമുകനെ അറസ്റ്റ് ചെയ്തത്. ശരണ്യയെ കൂടുതൽ ചോദ്യംചെയ്യാനായി 29 വരെ െപാലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കാമുകന്‍ നേരത്തേയും ചോദ്യംചെയ്യലിന് ഹാജരായിരുന്നു. കാമുകനെതിരെ ശരണ്യ വീണ്ടും മൊഴി നൽകിയതോടെയാണ് ചൊവ്വാഴ്ച വിളിപ്പിച്ചത്. അപ്പോൾ സ്റ്റേഷനില്‍ ഭര്‍ത്താവ് പ്രണവും എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്നു പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. ‘ കുടുംബം തകര്‍ത്തല്ലോടാ’ എന്നുപറഞ്ഞ് സ്റ്റേഷനില്‍ നിധിനുനേരെ പ്രണവ് ആക്രോശിച്ച് പാഞ്ഞടുത്തത് പൊലീസും സുഹൃത്തുക്കളും തടഞ്ഞതിനാല്‍ അനിഷ്ടസംഭവങ്ങളൊഴിവായി. കൊലപാതകത്തില്‍ കാമുകെൻറ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കണ്ണൂര്‍ സിറ്റി സി.ഐ ടി.ആര്‍. സതീശെൻറ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. കൊലപാതകത്തിെൻറ തലേദിവസം പുലര്‍ച്ച ദുരൂഹസാഹചര്യത്തില്‍ തയ്യില്‍ കടപ്പുറത്ത് നിധിനെ കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. പുലര്‍ച്ച എന്തിനാണ് എത്തിയതെന്ന ചോദ്യത്തിന്, ശരണ്യയും താനും ചേര്‍ന്ന് ബാങ്കില്‍നിന്ന് എടുക്കാന്‍ ശ്രമിച്ച ലോണിെൻറ രേഖകൾ കൈമാറാനാണെന്നായിരുന്നു മറുപടി. കൊലപാതകം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ഒരിക്കല്‍പോലും കുട്ടിയെ കൊലപ്പെടുത്തുന്നത് പറഞ്ഞിരുന്നില്ലെന്നുമുള്ള മൊഴിയിൽ നിധിൻ ഉറച്ചുനിൽക്കുകയായിരുന്നു