‘ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ?’ സംസ്ഥാന ബജറ്റിലെ നികുതി വര്‍ധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

0 1,114

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വര്‍ധനയെ പൂർണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം  പറഞ്ഞു.