കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

0 247

കണിച്ചാർ: കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സി.ആർ രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ ഇടത്താഴെ നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. എസ്.എൻ.ഡി. പി യോഗം ഇരിട്ടി യൂണിയൻ കൗൺസിലർ ടി ചന്ദ്രമതി പ്രതിഭകളെ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് എം. എൻ ഷീല, മദർ പിടിഎ പ്രസിഡന്റ്‌ ആമിന ഷഫീഖ്, മുൻ അദ്ധ്യാപകൻ പികെ തങ്കച്ചൻ, സ്റ്റാഫ് സെക്രട്ടറി എം. സി സരോജിനി തുടങ്ങിയവർ സംസാരിച്ചു.