കണിച്ചാർ: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ ഭവനരഹിത ഗുണഭോക്താക്കൾക്ക് ഒന്നാം ഗഡുവിതരണം ചെയ്തു .കണിച്ചാർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ തുക കൈമാറി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ വിഭാഗത്തിൽ പെട്ടവർക്ക് 4ലക്ഷം രൂപയും എസ്.ടി വിഭാഗത്തിൽപെട്ട 6ലക്ഷം രൂപയുമാണ് അനുവദിക്കുന്നത് .
കണിച്ചാർ പഞ്ചായത്തിലെ 300ലേറെ ആളുകളിൽ നിന്നും 156അർഹരായ ആളുകൾക്കാണ് പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുക. ഒന്നാം ഘട്ടത്തിൽ എഗ്രിമെന്റ് വെച്ച 82 പേരിൽ നിന്നും 36 പേർക്കാണ് ചടങ്ങിൽ ആദ്യ ഗഡു നൽകിയത്. തുക ലഭിച്ച എല്ലാവരും മഴക്കാലത്തിനു മുൻപ്തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്‌റ്റിയൻ നിർദ്ദേശിച്ചു.
പഞ്ചായത്തഗങ്ങളായ അംഗങ്ങളായ ജോജൻ എടതാഴെ, തോമസ് വടശേരി, ലിസമ്മ മംഗലത്തിൽ, വാർഡ് മെമ്പർ മാരായ ജിമ്മി അബ്രഹാം, സുരേഖ സജി, ശ്രീകുമാർ, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, അസിസ്റ്റന്റ് സെക്രട്ടറി ബാലകൃഷ്ണൻ കല്യാടാൻ, വി ഒ ഷജീവൻ തുടങ്ങിവർ സംസാരിച്ചു.